തിയറ്ററിൽ നിന്ന് 111 കോടിയും വാരി ‘ലക്കി ഭാസ്കർ’ ഒ.ടി.ടിയിൽ

single-img
29 November 2024

ദുൽഖർ സൽമാൻ നായകനായ തെലുങ്ക് ചിത്രം ‘ലക്കി ഭാസ്കർ’ ഒ.ടി.ടിയിൽ റിലീസ് ചെയ്തു. മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ്, കന്നട ഭാഷകളിൽ ഇന്നു മുതൽ നെറ്റ്ഫ്ലിക്സ് സ്ട്രീമിങ് ആരംഭിച്ചു. ഒക്ടോബർ 31 ന് ദീപാവലി റിലീസായ ചിത്രം ‘ലക്കി ഭാസ്കർ’ തിയറ്ററുകളിൽ നിന്ന് വാരിയത് ആകെ 111 കോടിയാണ്. ഇന്ത്യയിൽ നിന്ന് മാത്രം 83 കോടിയാണ് ചിത്രത്തിന് ലഭിച്ചത്.

എന്നാൽ ഒ.ടി.ടിയിലെത്തി മണിക്കൂറുകൾക്കകം ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സിനിമയിലെ നായകൻ ദുൽഖർ സൽമാന്റെ പ്രകനടത്തിന് സാമൂഹ്യമാധ്യമങ്ങളിൽ വലിയ കൈയടിയാണ് ലഭിക്കുന്നത്. സിത്താര എന്റർടെയിന്‍മെൻസിന്റെയും ഫോർച്യൂൺ ഫോർ സിനിമാസിന്റെയും ബാനറിൽ സൂര്യദേവര നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് സിനിമയുടെ നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത്.

വെങ്കി അറ്റ്ലൂരി രചനയും സംവിധാനം ചെയ്ത ചിത്രത്തിൽ മീനാക്ഷി ചൗധരി ആണ് നായിക. ജിവി പ്രകാശ് ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്. നിമിഷ് രവി ഛായാഗ്രഹണവും നവീന്‍ നൂലി എഡിറ്റിംഗും നിര്‍വഹിച്ചു.