അപ്പീൽ തള്ളി; നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറാൻ ലണ്ടൻ ഹൈക്കോടതിയുടെ വിധി

single-img
9 November 2022

പിഎൻബി സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറണമെന്ന് ലണ്ടൻ ഹൈക്കോടതിയുടെ വിധി.തനിക്കെതിരായ നാടുകടത്തലിന് എതിരെ നീരവ് മോദി സമർപ്പിച്ച അപ്പീൽ കോടതി തള്ളിക്കൊണ്ടായിരുന്നു വിധി പുറപ്പെടുവിച്ചത്.

നിലവിൽ സൗത്ത് ഈസ്റ്റ് ലണ്ടനിലെ വാന്റ്‌സ്‌വർത്ത് ജയിലിലാണ് നീരവ് മോദി ഉള്ളത് . 2022 ഫെബ്രുവരിയിലായിരുന്നു നാടു കടത്തലിന് എതിരെ നീരവ് ലണ്ടൻ ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. ഇന്ത്യയിൽ പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 13,000കോടി വായ്പ്പാ തട്ടിപ്പ് നടത്തിയെന്നാണ് നീരവിന് എതിരായ കേസ്.

ഈ കേസിൽ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ, ഇയാൾ ഇന്ത്യ വിടുകയായിരുന്നു. 2019ലായിരുന്നു നീരവ് മോദി ബ്രിട്ടണിൽ അറസ്റ്റിലായത്. കേസുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്ക് കൈമാറുന്നത് തന്റെ മാനസികാരോഗ്യത്തെ ബാധിക്കും എന്ന് ചൂണ്ടിക്കാട്ടിയാണ് നീരവ് മോദി അപ്പീൽ നൽകിയിരുന്നത്.