ലിജോ ജോസ്- മോഹൻലാൽ സിനിമയുടെ പേര് ‘മലൈക്കോട്ടൈ വാലിബന്‍’

single-img
25 October 2022

മലയാള സിനിമാ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയായി എൽജെപി മോഹൻലാൽ കൂട്ടുകെട്ടിൽ ഒന്ന് .ഈ കൂട്ടുകെട്ടിലെ സിനിമയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ മോഹൻലാൽ തന്നെ പുറത്തുവിട്ടിരിക്കുകയാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചിത്രമായ ‘മലൈക്കോട്ടൈ വാലിബന്‍’ എന്ന ചിത്രത്തിലാണ് മോഹൻലാൽ കേന്ദ്ര കഥാപാത്രമായെത്തുന്നത്.

ചിത്രത്തിൽ ചെമ്പോത്ത് സൈമണ്‍ എന്നായിരിക്കും മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു മിത്തിനെ പ്രമേയമാക്കി ഒരുങ്ങുന്ന പിരിയിഡ് ഡ്രാമയായ ഇതിൽ മോഹന്‍ലാല്‍ ഗുസ്തിക്കാരന്റെ കഥാപാത്രത്തെയാണ് അവതരിപ്പിക്കുക.

ഷിബു ബേബി ജോണ്‍ ആണ് നിർമ്മാണം. ആന്ധ്രയാ യിരിക്കും സിനിമയുടെ പ്രധാന ലൊക്കേഷന്‍. മറ്റുള്ള വിവരങ്ങളൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല. അതേസമയം, മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത ‘നന്‍പകല്‍ നേരത്ത് മയക്കം’ ആണ് ലിജോയുടെ ഏറ്റവും പുതിയ പ്രൊജക്ട്.