കൊല്ലം കളക്ട്രേറ്റിന് ലെറ്റർ ബോംബ് ഭീഷണി

single-img
3 February 2023

കൊല്ലം കളക്ട്രേറ്റിലേക്ക് കത്തിലൂടെ ബോംബ് ഭീഷണി എത്തി. ഇന്ന് ഉച്ചയ്ക്കാണ് കത്തിലൂടെയുള്ള ഭീഷണി സന്ദേശം കളക്ടർക്ക് കിട്ടിയത്. സംഭവത്തിന് പിന്നാലെ കളക്ടർ പൊലീസിനെ കാര്യങ്ങളറിയിച്ചു. തുടർന്ന് ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി.

പക്ഷെ പരിശോധനയിൽ സംശയാസ്പദമായ ഒന്നും കണ്ടെത്താനായിട്ടില്ല. കത്ത് പോസ്റ്റ് ചെയ്തത് ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിൽ നിന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കത്ത് അയച്ചതാരെന്നത് കണ്ടെത്താൻ കൂടുതൽ അന്വേഷണം ഉണ്ടാകും.