ത്രിപുരയിൽ ബിജെപിയുടെ ജനകീയ പ്രചാരണത്തെ നേരിടാന്‍ ഇടതുമുന്നണിക്ക് കഴിഞ്ഞില്ല: മണിക് സര്‍ക്കാർ

single-img
10 September 2022

2018ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ജനകീയ പ്രചാരണത്തെ നേരിടാന്‍ സിപിഎംനയിച്ച ഇടതുമുന്നണിക്ക് കഴിഞ്ഞില്ലെന്ന് ത്രിപുര മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ നേരത്തെ വെറും 2 ശതമാനത്തില്‍ താഴെ വോട്ട് വിഹിതമുണ്ടായിരുന്ന ബിജെപി 2018ല്‍ 60 അംഗ നിയമസഭയില്‍ 36 സീറ്റുകള്‍ ഇതിലൂടെ നേടിയിരുന്നു. സംസ്ഥാനത്തെ യുവാക്കള്‍ക്ക് തൊഴില്‍, പാവപ്പെട്ടവര്‍ക്ക് എംജിഎന്‍ആര്‍ഇജിഎയ്ക്ക് കീഴില്‍ കൂടുതല്‍ അവസരങ്ങള്‍ എന്നിവ ബിജെപി വാഗ്ധാനം ചെയ്തിരുന്നുവെന്ന് സിപിഎം സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കവെ സര്‍ക്കാര്‍ പറഞ്ഞു.

”ത്രിപുരയിലുള്ള ഓരോ കുടുംബത്തിലും ശരാശരി അഞ്ച്-ആറ് അംഗങ്ങളുണ്ടാകും. അവരിൽ വരുമാനം ഉള്ളയാളാണ് കുടുംബത്തെ നയിക്കുന്നത്. ആ കുടുംബത്തിലെ മുഴുവന്‍ പേരെയും സ്വാധീനിക്കുന്നതും അദ്ദേഹമാണ്, ” സര്‍ക്കാര്‍ പറഞ്ഞു. ത്രിപുരയില്‍ ഇപ്പോൾ 2 ലക്ഷം സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതുകൊണ്ടുതന്നെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ലക്ഷ്യമിട്ടുകൊണ്ട് ബിജെപി വിഷന്‍ ഡോക്യുമെന്റ് പ്രദര്‍ശിപ്പിച്ച രീതി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. ത്രിപുരയില്‍ കമ്മ്യൂണിസ്റ്റുകളെ പരാജയപ്പെടുത്താനായി എല്ലാ ഇടതുപക്ഷ വിരുദ്ധ രാഷ്ട്രീയ ശക്തികളും ബിജെപിയോടൊപ്പം ചേര്‍ന്നു. ബിജെപി നടത്തിയ വ്യാജ വാഗ്ദാനങ്ങള്‍ ജനങ്ങള്‍ക്ക് മനസ്സിലാക്കി കൊടുക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം സമ്മതിച്ചു.

ത്രിപുരയെ സംബന്ധിച്ചിടത്തോളം ആര്‍എസ്എസും സംഘടനാ ശക്തിയും കൊണ്ടാണ് ബിജെപി തെരഞ്ഞെടുപ്പില്‍ വിജയിച്ചതെന്ന് കരുതുന്നെങ്കില്‍ അത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.