വെള്ളാപ്പള്ളി ലീഗിനെ വിമര്‍ശിച്ചാല്‍ മുസ്ലീം സമുദായത്തിന് എതിരാണെന്ന പ്രചരണമാണ് ലീഗ് നടത്തുന്നത്: കെടി ജലീൽ

single-img
19 January 2026

വെള്ളാപ്പള്ളി നടേശന്‍ ലീഗിനെ വിമര്‍ശിച്ചാല്‍ മുസ്ലീം സമുദായത്തിന് എതിരാണെന്ന പ്രചരണമാണ് ലീഗ് നടത്തുന്നത്. വെള്ളാപ്പള്ളിയുടെ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ലീഗിന് കഴിയാത്തതുകൊണ്ടാണ് മറുപടി പറയാതെ ലീഗ് മൗനം പാലിക്കുന്നതെന്നും കെ.ടി. ജലീല്‍ പറഞ്ഞു. കെ. സുരേന്ദ്രന്റെ മകന്റെ വിവാഹത്തിന് സമ്മാനപൊതികളുമായാണ് ലീഗ് നേതാക്കള്‍ പോയതെന്നും അദ്ദേഹം പറഞ്ഞു.

എന്‍എസ്എസിനെ എസ്എന്‍ഡിപിയുമായി തെറ്റിച്ചതിന്റെ പ്രധാന കണ്ണി ലീഗ് നേതൃത്വമാണെന്നായിരുന്നു കഴിഞ്ഞ ദിവസം വെള്ളാപ്പള്ളി നേടശന്‍ പറഞ്ഞത്. എന്‍എസ്എസുമായി യോജിക്കാന്‍ പാടില്ലെന്ന് പറഞ്ഞ് തമ്മില്‍ അകറ്റി നിര്‍ത്തിക്കൊണ്ട് ഈ പണികളെല്ലാം ലീഗ് ചെയ്തു. ഭരണത്തില്‍ വന്നിട്ടും ഒരു പരിഗണനയും തന്നില്ല. ഈ അവഗണനകളെല്ലാം അനുഭവിച്ച് ഇവിടെയെത്തി എന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് ഭൂരിപക്ഷ സമുദായത്തിന്റെ ഐക്യം മാത്രമല്ല. നായാടി തൊട്ട് നസ്രാണി വരെയുള്ള വരുടെ യോജിപ്പ് അനിവാര്യമാണെന്ന ചിന്തയിലേക്ക് കാര്യങ്ങള്‍ എത്തി. താന്‍ മുസ്ലീം വിരോധിയല്ലെന്നും മുസ്ലീം സമുദായത്തിന് എതിരായി ഒരു വാക്കു പോലും പറഞ്ഞിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.