പിൻവതിൽ നിയമനം നടന്നുവെന്ന് എൽഡിഎഫ് അംഗീകരിച്ചിരിക്കുകയാണ്: രമേശ് ചെന്നിത്തല

single-img
30 December 2022

സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനെ മാറ്റിയതിലൂടെ പിൻവതിൽ നിയമനം നടന്നതായി എൽഡിഎഫ് അംഗീകരിച്ചിരിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല .ഇടതുമുന്നണിയുടെ നിയമന അഴിമതിക്കെതിരെ യു.ഡി.എഫ്‌ 55 ദിവസമായി തിരുവനന്തപുരം നഗരസഭയ്‌ക്കു മുമ്പില്‍ നടത്തുന്ന സമരത്തിൻ്റെ വിജയമാണ് മന്ത്രിതലത്തിൽ നടത്തിയ ചർച്ചയിലൂടെ അംഗീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ്‌ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ ഭൂരിപക്ഷവും മന്ത്രിമാരുമായുള്ള ചര്‍ച്ചയില്‍ അംഗീകരിക്കപ്പെട്ടു. ഇത് യുഡിഎഫിൻ്റെ സമരത്തിൻ്റെ വിജയമാണ്. സ്വന്തക്കാരെയും ഇഷ്ടക്കാരെയും എങ്ങിനെയും പിൻവതലിലൂടെ നിയമിച്ചവർക്കുള്ള മുന്നറിയിപ്പാണ്. ഇനിയും ഇത് തുടർന്നാൽ അതിനെ ശക്തമായി നേരിടുമെന്ന് ചെന്നിത്തല മുന്നറിയിപ്പ് നൽകി.