വിഴിഞ്ഞം: നാലാം ചർച്ചയും പരാജയം; മുഖ്യമന്ത്രിയുടെ പ്രതികരണം തങ്ങളെ ആക്ഷേപിക്കുന്നതാണെന്ന് ലത്തീൻ അതിരൂപത

single-img
5 September 2022

വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ സമരം നയിക്കുന്ന ലത്തീൻ അതിരൂപതയുമായി സംസ്ഥാനത്തെ മന്ത്രിസഭാ ഉപസമിതി നടത്തിയ നാലാംവട്ട ചർച്ചയും പരാജയപ്പെട്ടു. തങ്ങൾ ഉന്നയിച്ച ഒരു കാര്യത്തിലും യോഗത്തിൽ കൃത്യമായ തീരുമാനം ആയില്ലെന്നും മുഖ്യമന്ത്രി നടത്തുന്ന പ്രതികരണം തങ്ങളെ ആക്ഷേപിക്കുന്നതാണെന്നും യൂജിൻ പെരേര കുറ്റപ്പെടുത്തി.

സർക്കാരിന് നൽകുന്ന നിവേദനങ്ങൾ ഫയലിൽ മാത്രമാകുകയാണ്. ഇനിമുതൽ സമരം സംസ്ഥാന വ്യാപകമാക്കുമെന്നും മൂലമ്പള്ളിയിൽ നിന്ന് ആദ്യഘട്ടസമരം ആരംഭിക്കുമെന്നും അ​ദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. രൂപതാ വികാരി ജനറൽ യൂജിൻ പെരേരയുടെ നേതൃത്വത്തിൽ പതിനൊന്നംഗ സംഘമാണ്
ഇന്നത്തെ ചർച്ചയിൽ പങ്കെടുത്തത്.

ഇന്ന് നടന്ന ചർച്ചയിൽ മന്ത്രിസഭാ ഉപസമിതിയിലെ മന്ത്രിമാരെ ലത്തീൻ അതിരൂപത പ്രതിഷേധം അറിയിച്ചു. മന്ത്രിമാരായ വി.അബ്ദുറഹ്മാൻ, ആന്റണി രാജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചർച്ച.