കോട്ടയത്ത് ഗുണ്ടാ നേതാവിന് ബിജെപി അംഗത്വം നൽകി സംസ്ഥാന ജനറൽ സെക്രട്ടറി

single-img
9 November 2023

കോട്ടയത്ത് ഗുണ്ടാ നേതാവ് ബിജെപിയിൽ ചേർന്നതായി കൈരളി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. കാപ്പ കേസ്, വധശ്രമം, അടിപിടി, ലഹരി കേസുകളിൽ പ്രതിയായ അലോട്ടിയെന്ന ജെയ്സ്മോനാണ് ബിജെപിയിൽ ചേർന്നത്.

ഇയാൾക്ക് പർട്ടിയിൽ അംഗത്വം നൽകിയത് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പ്രകാശ് ബാബുവാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഷാൾ അണിയിച്ചാണ് മെമ്പർഷിപ് നൽകിയത്. ഇതോടൊപ്പം ഗുണ്ടാ സംഘത്തിലെ വിഷ്ണു ദത്ത്, സൂര്യ ദത്ത് തുടങ്ങിയവരും ബിജെപിയിൽ ചേർന്നു.