ഒറ്റ മത്സരത്തിൽ കോലി തകർത്തത് സച്ചിന്റെ രണ്ട് റിക്കോഡുകൾ

single-img
10 January 2023

ഗുവാഹത്തിയിൽ ശ്രീലങ്കൻ ബോളർമാരെ തലങ്ങും വിലങ്ങും പായിച്ചപ്പോൾ 87 പന്തുകളിൽ നിന്ന് 12 ഫോറുകളുടേയും ഒരു സിക്‌സറിന്റേയും പിന്തുണയോടെ 113 റൺസാണ് കോഹ്ലി ഒറ്റക്ക് അടിച്ചെടുത്തത്. അവസാനം കുശാൽ മെൻഡിസിന് കാച്ച് നൽകി മടങ്ങുമ്പോൾ ക്രിക്കറ്റ് ചരിത്രത്തിലെ സച്ചിന്റെ ചില റെക്കോർഡുകളും കോഹ്ലിക്ക് മുന്നിൽ പഴങ്കഥയായി.

ഏതെങ്കിലും ഒരു ടീമിനെതിരെ ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടിയ റെക്കോർഡ് ഇത്രയും കാലം സച്ചിന്റേയും കോഹ്ലിയുടേയും പേരിലായിരുന്നു. എട്ട് സെഞ്ച്വറികൾ.രണ്ടുപേരും സെഞ്ച്വറികൾ അടിച്ചു കൂട്ടിയത് ശ്രീലങ്കക്കെതിരെയായിരുന്നു . ഇന്നത്തെ സെഞ്ച്വറിയോടെ സച്ചിനേയും മറികടന്ന് കോഹ്‍ലി ഒന്നാമതെത്തി.

അതേപോലെ തന്നെ ഇതുവരെ ഏകദിന ക്രിക്കറ്റിൽ സ്വന്തം നാട്ടിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ എന്ന റെക്കോർഡ് സച്ചിന്റെ പേരിലായിരുന്നു. 20 സെഞ്ച്വറികൾ. ഇതിലും കോലി സച്ചിന്റെ ഈ റെക്കോർഡിനൊപ്പമെത്തി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കോഹ്ലിയുടെ 73-ാം സെഞ്ച്വറിയാണിത്. ഏകദിനത്തിൽ നാൽപ്പത്തിയഞ്ചാമത്തേതും.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തിൽ 373 റൺസാണ് ശ്രീലങ്കക്കെതിരെ ഇന്ത്യ അടിച്ചുകൂട്ടിയത്. ടോസ് നേടിയ ലങ്ക ഇന്ത്യയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. ഒന്നാം വിക്കറ്റിൽ നായകൻ രോഹിത് ശർമ്മയും ശുഭ്മാൻ ഗില്ലും ചേർന്ന് 143 റൺസിന്റെ തകർപ്പൻ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്.