കോടിയേരിയുടെ ആരോഗ്യനിലയിൽ പുരോഗതി

single-img
31 August 2022

വിദഗ്ദ്ധ ചികിത്സയ്‌ക്കായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ച സി പി എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ ആരോഗ്യനിലയിൽ പുരോഗതി. അദ്ദേഹത്തിന് അണുബാധയുണ്ടോയെന്നാണ് പ്രധാനമായും ആദ്യഘട്ടത്തിൽ പരിശോധിച്ചത്.

ഭാര്യ വിനോദിനിയും മകൻ ബിനീഷ് കോടിയേരിയും അദ്ദേഹത്തിനൊപ്പം ആശുപത്രിയിലുണ്ട്. പിതാവിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും നേരത്തേതിനേക്കാൾ സ്ഥിതി മെച്ചപ്പെട്ടതായി ഡോക്‌ടർമാർ അറിയിച്ചിട്ടുണ്ടെന്നും ഒരു മാധ്യമത്തോട് ബിനോയ് പറഞ്ഞു.

കഴിഞ്ഞ ദിവസം ഭക്ഷ്യമന്ത്രി ജി ആർ അനിലും, കൃഷിമന്ത്രി പി പ്രസാദും ആശുപത്രിയിലെത്തിയിരുന്നു. 15 മിനിട്ടോളം കോടിയേരിയുമായി സംസാരിച്ച ശേഷമാണ് ഇരു മന്ത്രിമാരും തിരികെ പോയത്.