കടുത്ത പനി; ഖുശ്ബു സുന്ദറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

single-img
7 April 2023

ബിജെപിയുടെ നേതാവും ദേശീയ വനിതാ കമ്മീഷൻ അംഗവും പ്രശസ്ത നടിയുമായി ഖുശ്ബു സുന്ദറിനെ വെള്ളിയാഴ്ച ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശക്തമായ പനിയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിച്ചത് എന്നാണ് വിവരം.

സോഷ്യൽ മീഡിയയായ ട്വിറ്ററിൽ, ഖുശ്ബു തന്റെ ഒരു ഫോട്ടോ ഉൾപ്പെടെ ഈ വിവരം അവർ പങ്കുവച്ചിട്ടുണ്ട്. “പനി അധികമായി. അത് എന്നെ ബാധിച്ചു. കടുത്ത പനിയും ശരീരവേദനയും തളർച്ചയും കാരണം ആശുപത്രിയിലായി. അപ്പോളോ ഹൈദരാബാദിലാണ് ഉള്ളത്” – ഖുശ്ബു ട്വീറ്റ് ചെയ്തു.

അതേസമയം, ശരീരം എന്തെങ്കിലും തളര്‍ച്ച കാണിക്കുന്ന സമയത്ത് അത് അവഗണിക്കരുതെന്നും. താന്‍ ഇപ്പോള്‍ സുഖപ്പെടുന്ന അവസ്ഥയിലാണെന്നും ഖുശ്ബു പറയുന്നു.