കെജിഎഫ് നിർമ്മാതാക്കളുടെ ആദ്യ തമിഴ് ചിത്രം ‘രഘു താത്ത’; നായിക കീർത്തി സുരേഷ്

single-img
4 December 2022

പാൻ ഇന്ത്യൻ ഹിറ്റായ കെജിഎഫ് സിനിമയുടെ നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസിന്റെ ആദ്യ തമിഴ് ചിത്രം പ്രഖ്യാപിച്ചു. ‘രഘു താത്ത’ എന്ന് പേര് നൽകിയിരിക്കുന്ന ഈ സിനിമയിൽ കീർത്തി സുരേഷ് ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

തങ്ങളുടെ തമിഴ് സിനിമയുടെ പ്രഖ്യാപനത്തോടൊപ്പം സിനിമയുടെ ആദ്യ പോസ്റ്ററും അണിയറ പ്രവർത്തകർ റിലീസ് ചെയ്തിട്ടുണ്ട്. ‘കാരണം വിപ്ലവം വീട്ടിൽ തുടങ്ങുന്നു’ എന്ന തലക്കെട്ട് നൽകിയിട്ടുള്ള പോസ്റ്ററിൽ കീർത്തിയെയാണ് കാണാൻ സാധിക്കുന്നത്. സുമൻ കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.