ബിജെപിയെ കേരളം അംഗീകരിക്കില്ല: മുഖ്യമന്ത്രി
1 February 2026

ബിജെപിയുടെ മതനിരപേക്ഷത വിരുദ്ധ ശ്രമങ്ങൾ കേരളം അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എൽഡിഎഫിന്റെ വികസന മുന്നേറ്റത്തിന്റെ വടക്കൻ മേഖല ജാഥ കാസർഗോഡ് കുമ്പളയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2016ൽ എൽഡിഎഫ് അധികാരത്തിൽ വന്നതോടെയാണ് വികസന പ്രവർത്തനങ്ങൾ വേഗം നേടിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദേശീയപാതകളുടെ വലിയ ഭാഗങ്ങൾ ഈ മാസം ഉദ്ഘാടനം ചെയ്യുമെന്നും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സ്കൂൾ വിദ്യാഭ്യാസ മേഖലയെ സർക്കാർ പുനരുജ്ജീവിപ്പിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.


