ആര്‍എല്‍വി രാമകൃഷ്ണന് നൃത്താവതരണത്തിന് കേരള കലാമണ്ഡലത്തിന്റെ ക്ഷണം

single-img
23 March 2024

ആര്‍എല്‍വി രാമകൃഷ്ണന് നൃത്തം അവതരിപ്പിക്കാൻ കേരള കലാമണ്ഡലത്തി​ന്റെ ക്ഷണം. കലാമണ്ഡലം സത്യഭാമ എന്ന് പേരുള്ള കലാകാരി രാമകൃഷ്ണനെതിരെ നടത്തിയ വിവാദ ജാതി- വർണ്ണ പരാമർശത്തിന് പിന്നാലെയാണ് നൃത്തമവതരിപ്പിക്കാൻ അദ്ദേഹത്തെ കലാമണ്ഡലം തന്നെ നേരിട്ട് ക്ഷണിച്ചിരിക്കുന്നത്.

ഈ ക്ഷണം ആര്‍എല്‍വി രാമകൃഷ്ണൻ സ്വീകരിക്കുകയും ചെയ്തു. ഇന്ന് വൈകുനേരം അഞ്ചിന് കലാമണ്ഡലത്തിന്‍റെ കൂത്തമ്പലത്തിലാണ് മോഹിനിയാട്ടം അവതരിപ്പിക്കുക. ആദ്യമായാണ് തനിക്ക് ഇങ്ങിനെ ഒരു അവസരം കിട്ടുന്നതെന്ന് ആര്‍എല്‍വി രാമകൃഷ്ണൻ പറഞ്ഞു. കലാമണ്ഡലത്തിൽ ഗവേഷക വിദ്യാർത്ഥി കൂടിയായിരുന്നു രാമകൃഷ്ണൻ.