കേരള മോഡല്‍ രാജ്യത്തിന് മാതൃക; കേന്ദ്രസർക്കാർ പിന്തുണച്ചാല്‍ കെ റെയില്‍ കേരളത്തില്‍ നടന്നിരിക്കും: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

single-img
30 August 2022

കേന്ദ്രസർക്കാർ പിന്തുണയ്ക്കുകയാണെങ്കിൽ കെ റെയില്‍ പദ്ധതി കേരളത്തില്‍ നടന്നിരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ .സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ സഹായിച്ചാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും കേരള മോഡല്‍ രാജ്യത്തിന് മാതൃകയാണെന്നും ഇന്ന് നടത്തിയ പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

നിലവിലെ കേരള മോഡല്‍ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ജനകീയ പിന്തുണ നേടി കൂടുതല്‍ കരുത്തോടെ മുന്നോട്ട് പോകും. സംസ്ഥാനത്തിന്റെ വികസന കുതിപ്പിലേക്ക് നയിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. പക്ഷെ കേരളത്തിന്റെ വികസനത്തെ പിന്നോട്ടടിയ്ക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. അതിനുവേണ്ടി ചില മാധ്യമങ്ങളുടെ പിന്തുണയും അവര്‍ക്കുണ്ടെന്നും അദ്ദേഹം വിമര്‍ശിച്ചു.

ഇന്ത്യ ഇപ്പോൾ മഹാമാന്ദ്യത്തിലേക്ക് നീങ്ങുകയാണ്. ബിജെപിയാവട്ടെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു. കോണ്‍ഗ്രസും ബിജെപിയും ഒരേ പ്ലാറ്റഫോമില്‍ നിന്ന് ഇടതുപക്ഷ സര്‍ക്കാരിനെ ആക്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.