ബ്രഹ്മപുരം തീപിടിത്തം: കൊച്ചി കോർപ്പറേഷന് ഹരിത ട്രിബ്യൂണൽ ചുമത്തിയ 100 കോടി പിഴ ഹെെക്കോടതി സ്റ്റേ ചെയ്തു

single-img
11 April 2023

ബ്രഹ്മപുരം മാലിന്യ പ്ലാൻറിൽ തീപിടിത്തത്തെ തുടർന്ന് കൊച്ചി കോർപ്പറേഷന് ദേശീയ ഹരിത ട്രിബ്യൂണൽ ചുമത്തിയ 100 കോടി രൂപ പിഴ ഹെെക്കോടതി 8 ആഴ്ചയിലേക്ക് സ്റ്റേ ചെയ്തു.

ബ്രഹ്മപുരം പ്ലാന്റിനോടുള്ള കോർപ്പറേഷന്റെ ദീർഘകാല അവഗണനയ്ക്കുള്ള ശിക്ഷയായിട്ടാണ് ദേശീയ ഹരിത ട്രിബ്യൂണൽ 100 കോടി രൂപ പിഴയിട്ടത്. പാരിസ്ഥിതിക നഷ്ടപരിഹാരമായാണ് പിഴ. ഒരു മാസത്തിനകം ചീഫ് സെക്രട്ടറി മുമ്പാകെ പിഴയടയ്‌ക്കണം. തുക തീപിടിത്ത പ്രശ്നങ്ങൾ പരിഹരിക്കാൻ നീക്കിവയ്‌ക്കണം. ഉത്തരവാദികൾക്കെതിരെ രണ്ട് മാസത്തിനകം ചീഫ് സെക്രട്ടറി നടപടി എടുക്കണം എന്നും ദേശീയ ഹരിത ട്രിബ്യൂണൽ വിധിയിൽ പറഞ്ഞിരുന്നു.

അതേസമയം മാലിന്യപ്രശ്നത്തില്‍ അതൃപ്തി അറിയിച്ച ഹൈക്കോടതി നിരീക്ഷണം തുടരും എന്നും ഹൈക്കോടതി വ്യക്തമാക്കി. 210-230 ടണ്‍ ജൈവമാലിന്യങ്ങൾ പ്രതിദിനം ശേഖരിക്കുന്നുണ്ടെന്ന് കോർപ്പറേഷൻ കോടതിയെ അറിയിച്ചു. റോഡരികില്‍ ആളുകള്‍ മാലിന്യങ്ങള്‍ തള്ളുന്നതാണ് പ്രതിസന്ധിയെന്നും കൂടിക്കലര്‍ന്ന നിലയിലാണ് ഈ മാലിന്യങ്ങളെന്നും കോര്‍പറേഷന്‍ കോടതിയില്‍ ബോധിപ്പിച്ചു. മെയ് 23ന് കേസ് വീണ്ടും പരിഗണിക്കുമെന്നും ഹൈക്കോടതി അറിയിച്ചു.