ഇപ്പോൾ നടക്കുന്ന ചർച്ചകൾ തന്റെ അറിവോടെയല്ല; കാലിക്കറ്റ് സർവകലാശാലയുടെ ഡി-ലിറ്റ് സ്വീകരിക്കാൻ താല്പര്യമില്ലെന്ന് കാന്തപുരം

single-img
7 September 2022

കാലിക്കറ്റ് സർവകലാശാലയുടെ ഡി-ലിറ്റ് സ്വീകരിക്കാൻ താല്പര്യമില്ലെന്നറിയിച്ച് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം സർവകലാശാലാ വൈസ് ചാൻസലർക്ക് കത്തയച്ചു.

നിലവിൽ സിൻഡിക്കേറ്റിൽ ഉൾപ്പെടെ ഡി- ലിറ്റുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചകൾ കാന്തപുരത്തിന്റെ അറിവോടെയല്ലെന്നും അക്കാദമിക് രംഗത്ത് സർവ്വകലാശാല ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കാന്തപുരത്തിന്റെ വക്താവ് വിസിയ്ക്ക് അയച്ച കത്തിൽ ആവശ്യപ്പെടുന്നു.

സംസ്ഥാനത്തെ വിദ്യാഭ്യസ രംഗത്ത് നൽകിയ മഹനീയമായ സേവനങ്ങൾ കണക്കിലെടുത്ത്, കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, വെള്ളാപ്പള്ളി നടേശൻ എന്നിവർക്ക് ഡോക്ടറേറ്റ് ബഹുമതി നൽകണമെന്ന് കഴിഞ്ഞ ദിവസമായിരുന്നു കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റിൽ പ്രമേയം അവതരിപ്പിക്കപ്പെട്ടത്.

എന്നാൽ യോഗത്തിൽ തർക്കവും ഉണ്ടാവുമായും ഒടുവിൽ ഡി-ലിറ്റ് നൽകാൻ പ്രമുഖരായ വ്യക്തികളെ കണ്ടെത്തുന്നതിന് രൂപീകരിച്ച സിൻഡിക്കേറ്റ് സബ് കമ്മിറ്റിയുടെ പരിഗണയിലേക്ക് പ്രമേയം നൽകാൻ തീരുമാനമാകുകയും ചെയ്തിരുന്നു.