കമൽ ഹാസന്റെ ഇന്ത്യൻ 2 ജൂൺ 13 ന് തിയേറ്ററുകളിലേക്ക്

single-img
6 April 2024

കമൽഹാസൻ-ശങ്കർ ടീമിന്റെ ഇന്ത്യൻ വിനിമയുടെ രണ്ടാം ഭാഗം ഇന്ത്യൻ 2 വിന്റെ റിലീസ് സംബന്ധിച്ച് പുതിയ അപ്ഡേറ്റ് എത്തിയിരിക്കുകയാണ്. ഈ ചിത്രം ജൂൺ 13 ന് റിലീസ് ചെയ്യുമെന്നാണ് പുതിയ റിപ്പോർട്ട്. ശങ്കർ ഇപ്പോൾ രാം ചരണിനെ വെച്ചുള്ള ഗെയിം ചേഞ്ചർ എന്ന സിനിമയുടെ പണിപ്പുരയിലാണ്.

ഇതിനോടൊപ്പം തന്നെ ഇന്ത്യൻ 2 ന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളും നടക്കുമെന്നാണ് സൂചന.അതേസമയം ഇന്ത്യന് മൂന്നാം ഭാഗമുണ്ടാകുമെന്ന് കമൽഹാസൻ കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. ഇന്ത്യൻ 2 വും ഇന്ത്യൻ 3 യും ചിത്രീകരണം പൂർത്തിയായതായും ഇന്ത്യന്‍ 2 ന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.