ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​മ​ൽ ഹാ​സ​ൻ കോ​യ​മ്പ​ത്തൂ​രി​ൽ മ​ത്സ​രി​ക്കു​ന്നു; ഡിഎം​കെ സ​ഖ്യ​ത്തി​ന്‍റെ സ്ഥാ​നാ​ർ​ഥി​യാ​വു​മെ​ന്ന്​ റിപ്പോർട്ട്

single-img
29 April 2023

2024 ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ന​ട​നും മ​ക്ക​ൾ നീ​തി​മ​യ്യം (​എംഎ​ൻഎം) മേധാവിയുമായ ക​മ​ൽ ഹാ​സ​ൻ കോ​യ​മ്പ​ത്തൂ​രി​ൽ മ​ത്സ​രി​ക്കാ​ൻ ത​യ്യാ​റെ​ടു​ക്കു​ന്നു. സംസ്ഥാനത്തെ ഭരണകക്ഷിയായ ഡിഎം​കെ സ​ഖ്യ​ത്തി​ന്‍റെ സ്ഥാ​നാ​ർ​ഥി​യാ​വു​മെ​ന്നാ​ണ്​ റിപ്പോർട്ട്.

കോ​യ​മ്പ​ത്തൂ​ർ ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ൽ നിന്നും താരം ജ​ന​വി​ധി തേ​ടു​ന്ന​തി​ന്‍റെ​ മു​ന്നോ​ടി​യാ​യാ​ണ്​​ വെ​ള്ളി​യാ​ഴ്ച ചി​ന്നി​യം​പാ​ള​യ​ത്തെ വൃ​ന്ദാ​വ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ കോ​യ​മ്പ​ത്തൂ​ർ, സേ​ലം ജി​ല്ല​യി​ലെ മു​ഖ്യ ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗം വി​ളി​ച്ചു​കൂ​ട്ടി​യ​തെന്നാണ് വിവരം. നമ്മുടെ രാജ്യത്തെ ജ​നാ​ധി​പ​ത്യം അ​പ​ക​ട​ത്തി​ലാ​ണെ​ന്ന്​ ക​മ​ൽ ഹാ​സ​ൻ യോ​ഗ​ത്തി​ൽ പറഞ്ഞു. തി​ര​ഞ്ഞെ​ടു​പ്പ്​ സ​ഖ്യം സം​ബ​ന്ധി​ച്ച്​ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ഇനിയും സ​മ​യ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂട്ടിച്ചേർത്തിരുന്നു.