കലാമണ്ഡലം സത്യഭാമ ആർഎൽവി രാമകൃഷ്ണനോടും കേരളത്തോടും മാപ്പുപറയണം: മന്ത്രി സജി ചെറിയാൻ

single-img
21 March 2024

ജാതി വർഗീയ പരാമർശത്തിൽ കലാമണ്ഡലം സത്യഭാമ ആർഎൽവി രാമകൃഷ്ണനോടും കേരളത്തോടും മാപ്പുപറയണമെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. സത്യഭാമയുടേത് ഒരിക്കലും പാടില്ലാത്ത പ്രസ്താവനയാണെന്നും കലയും സാഹിത്യവും എല്ലാവർക്കും വേണ്ടിയുള്ളതാണെന്നും മന്ത്രി പറഞ്ഞു.

കലയെ വർഗീയ മുഖത്തോടെ കണ്ടത് ഒട്ടും ശരിയായില്ല. കലാഭവൻ മണിയുടെ സഹോദരനാണ് അപമാനം ഏറ്റുവാങ്ങിയത്. കറുത്ത നിറമുള്ളവർക്ക് പറ്റിയതല്ല ഈ കലാരൂപം എന്നാണ് അവർ പറഞ്ഞത്. ഒരുപാട് അവകാശങ്ങൾക്കു വേണ്ടി പോരാടിയ, കറുത്തവരെ സംരക്ഷിക്കാൻ പോരാടിയ നാടാണിത്.

കറുത്തവർ കലയുടെ ഭാഗമാകുന്നതിൽ ഇന്നും വിരോധം കാത്തു സൂക്ഷിക്കുന്ന ഒറ്റപ്പെട്ട ചിലരുണ്ട് എന്നാണ് ഇവരുടെ പ്രസ്താവന കാണിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. നേരത്തെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കലാമണ്ഡലം സത്യഭാമ ഡോ. ആര്‍എല്‍വി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയത്.