ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിച്ച് കലാമണ്ഡലം സത്യഭാമ

single-img
21 March 2024

അന്തരിച്ച പ്രശസ്ത നടൻ കലാഭവൻ മണിയുടെ സഹോദരനും അറിയപ്പെടുന്ന മോഹിനിയാട്ടം നർത്തകനുമായ ആർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച് കലാമണ്ഡലം സത്യഭാമ. കാക്കയുടെ നിറമായതുകൊണ്ട് മോഹിനിയാട്ടം ആർഎൽവി രാമകൃഷ്ണന് ചേരുന്നതല്ല. മോഹിനിയാട്ടം സ്ത്രീകൾക്കുള്ളതാണ് എന്നും സത്യഭാമ ഒരു സംഭാഷണത്തിൽ അധിക്ഷേപിച്ചു.

മോഹിനിയാട്ടം എന്ന കലാരൂപം സ്ത്രീകൾക്കുള്ളതാണ്. സൗന്ദര്യമുള്ള പുരുഷന്മാർക്ക് മാത്രമേ മോഹിനിയാട്ടം ഭംഗിയിൽ ചെയ്യാൻ കഴിയൂ. നിറമുള്ള ശരീരവും ഭംഗിയുള്ളവരും മാത്രമേ മോഹിനിയാട്ടം കളിക്കാവുയെന്നും സത്യഭാമ പറഞ്ഞു.

അതേസമയം പട്ടികജാതി കലാകാരന് നൃത്തരംഗത്ത് പിടിച്ചു നിൽക്കാൻ പറ്റാത്ത സാഹചര്യമാണെന്ന് ആർഎൽവി രാമകൃഷ്ണൻ പ്രതികരിച്ചു. ജീർണ്ണിച്ച മനസുള്ളവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരിക തന്നെ ചെയ്യുമെന്നും രാമകൃഷ്ണൻ അറിയിച്ചു.