ജീവിതത്തിലെ ഏറ്റവും കഠിനമായ പരീക്ഷണങ്ങളിലൊന്ന് അഭിമുഖീകരിക്കുന്നു; സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇടവെളയെടുക്കുകയാണെന്ന് കജോള്‍

single-img
9 June 2023

താൻ സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇടവെളയെടുക്കുകയാണെന്ന് പ്രഖ്യാപിച്ച് ബോളിവുഡ് നടി കജോള്‍. ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലുമാണ് കജോള്‍ ഈ കാര്യം അറിയിച്ചത്. ഇന്‍സ്റ്റഗ്രാമിലെമറ്റെല്ലാ പോസ്റ്റുകളും നീക്കം ചെയ്ത നിലയിലാണ്. ഇതിൽ 14.5 മില്യണ്‍ ഫോളോവേഴ്‌സുള്ള നടിയാണ് കജോള്‍.

‘എന്റെ ജീവിതത്തിലെ ഏറ്റവും കഠിനമായ പരീക്ഷണങ്ങളിലൊന്ന് ഇപ്പോൾ അഭിമുഖീകരിക്കുന്നു’ എന്നാണ് കജോള്‍ കുറിച്ചത്. ഇതോടൊപ്പം സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇടവേളയെടുക്കുകയാണെന്നും
നടി വ്യക്തമാക്കി. അതേസമയം, കജോളിന് എന്തുപറ്റി എന്നാണ് ആരാധകരുടെ ചോദ്യം.

സലാം വെങ്കിയായിരുന്നു കാജോളിന്റെ ഏറ്റവും പുതിയതായി റിലീസ് ചെയ്ത ചിത്രം. രേവതി സംവിധാനം ചെയ്ത സിനിമ കഴിഞ്ഞ വര്‍ഷമാണ് റിലീസ് ചെയ്തത്. ഓൺ ലൈൻ പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ലിക്‌സിന്റെ ലസ്റ്റ് സ്റ്റോറീസ് 2 ലാണ് കജോള്‍ അടുത്തതായി അഭിനയിക്കുന്നത്.