രാഹുൽ ഗാന്ധിക്കെതിരെ വയനാട്ടിൽ മത്സരിക്കാൻ കെ സുരേന്ദ്രൻ

single-img
24 March 2024

രാഹുൽ ഗാന്ധിക്കെതിരെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിൽ മത്സരിക്കാൻ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ . ബിജെപി കേന്ദ്ര നേതൃത്വം ഇന്ന് പുറത്തിറക്കിയ അഞ്ചാം ഘട്ട പട്ടികയിൽ കേരളത്തിൽ നാല് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളാണ് ഇടംപിടിച്ചത്.

എറണാകുളത്ത് കെ എസ് രാധാകൃഷ്ണൻ, കൊല്ലത്ത് ജി കൃഷ്ണകുമാർ, ആലത്തൂർ ടി എൻ സരസു എന്നിവരാണ് കേരളത്തിൽ നിന്നും പട്ടികയിൽ ഇടംപിടിച്ചത്. പ്രശസ്ത ബോളിവുഡ് കങ്കണ രണാവത്താണ് സ്ഥാനാര്‍ത്ഥി പട്ടികയിലെ അപ്രതീക്ഷിത സാന്നിധ്യം. ഹിമാചലിലെ മാണ്ടിയില്‍ നിന്നുമാണ് കങ്കണ മത്സരിക്കുക.

കേരളം ഉള്‍പ്പെടെയുള്ള രാജ്യത്തെ 17 സംസ്ഥാനങ്ങളിലെ 111 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളാണ് ബിജെപിയുടെ അഞ്ചാം പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. ബിഹാറില്‍ ബിജെപി നേരിട്ട് മത്സരിക്കുന്ന 17 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെയും അഞ്ചാം പട്ടികയില്‍ പ്രഖ്യാപിച്ചു.

ആന്ധ്രാപ്രദേശ് ആറ്, ഗോവ ഒന്ന്, ഗുജറാത്ത് ആറ്, ഹരിയാന നാല്, ഹിമാചല്‍ പ്രദേശ് രണ്ട്, ജാര്‍ഖണ്ഡ് 3, കര്‍ണ്ണാടക നാല്, കേരളം നാല്, മഹാരാഷ്ട്ര മൂന്ന്. മിസോറാം ഒന്ന്, ഒഡീഷ 18, രാജസ്ഥാന്‍ ഏഴ്, സിക്കിം ഒന്ന്, തെലങ്കാന രണ്ട്, ഉത്തര്‍പ്രദേശ് 13, വെസ്റ്റ് ബംഗാള്‍ 19 എന്നിങ്ങനെയാണ് അഞ്ചാം പട്ടികയില്‍ ഉള്‍പ്പെട്ട മണ്ഡലങ്ങള്‍.