എത്താൻ വൈകി; സമരഗ്‌നിപരിപാടിക്കിടെ വിഡി സതീശനെതിരെ അസഭ്യ പദപ്രയോഗവുമായി കെ സുധാകരൻ

single-img
24 February 2024

പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ വീണ്ടും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ . ആലപ്പുഴയിൽ നടന്ന സമരഗ്‌നിപരിപാടിക്കിടെയാണ് കെപിസിസി പ്രസിഡന്റ് പ്രതിപക്ഷ നേതാവിനെ അപമാനിച്ചത്. പത്രസമ്മേളനത്തിനായി കെ സുധാകരന്‍ എത്തി 20 മിനിറ്റ് വൈകിയാണ് വി ഡി സതീശന്‍ എത്തിയത്.

മാധ്യമപ്രവര്‍ത്തകര്‍ കാത്തിരിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ഡിസിസി പ്രസിഡന്റ് ബി ബാബു പ്രസാദിനോട് അതൃപ്തി അറിയിക്കുന്നതിനിടയില്‍ കെ സുധാകരന്‍ ദേഷ്യം പ്രകടിപ്പിച്ചത്. ഈ സമയം ഷാനിമോള്‍ ഉസ്മാന്‍ ഇടപെട്ട് മാധ്യമങ്ങളുടെ മൈക്ക് ഓണ്‍ ആണെന്ന് കെ സുധാ കരനെ ഓര്‍മിപ്പിച്ചു. ഇതിനെ തുടർന്നാണ് സംസാരം അവസാനിപ്പിച്ചത്.