‘കോളനി’ എന്ന പേര് മാറ്റുന്നത്‌ പരിഗണനയിൽ: മന്ത്രി കെ രാധാകൃഷ്ണൻ

single-img
16 April 2023

കോളനികൾ എന്ന പേര് മാറ്റുന്നത്‌ പരിഗണനയിൽ എന്ന് മന്ത്രി കെ രാധാകൃഷ്ണൻ. ഷൊർണൂർ നഗരസഭയിലെ അയ്യങ്കാളി സ്മാരക പട്ടികജാതി പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോളനി എന്ന പേര് കേട്ടാൽത്തന്നെ അവരെ അടിമകളാക്കി തിരിച്ചവർ എന്ന അർഥം വരും. അതുകൊണ്ട് ആ പേര് മാറ്റുന്നതിനുള്ള ആലോചനയിലാണ് സർക്കാർ. ആധുനികമായ എല്ലാം സൗകര്യങ്ങളും സമൂഹത്തിലെ പാവപ്പെട്ടവർക്ക് നൽകി വരുന്ന സർക്കാരാണ് കേരളം ഭരിക്കുന്നത്.

ഡിജിറ്റൽ എഡ്യൂക്കേഷനുമായി സർക്കാർ മുന്നോട്ട് പോകുകയാണ്. ഇതിൽ പാവപ്പെട്ടവർക്കും മുൻഗണന നൽകിയിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി 1083 ആദിവാസി പ്രദേശങ്ങളിൽ ഇന്റർനെറ്റ് എത്തിച്ചു. കുറച്ചു സ്ഥലങ്ങളിലും ഇന്റർനെറ്റ് എത്തിക്കാനുണ്ട്. ഇത് വേഗം പൂർത്തിയാക്കി ഇന്ത്യയിൽ ആദ്യമായി ആദിവാസിമേഖലകളിൽ മുഴുവനായും ഇന്റർനെറ്റ് എത്തിച്ച സംസ്ഥാനമായി കേരളം മാറുമെന്നും മന്ത്രി പറഞ്ഞു.