മഴ വരുന്നത് കൊണ്ട് പവർകട്ടിന് ഒരു ശമനം ഉണ്ടാകാനുള്ള സാധ്യതയുണ്ട്; പരിഹാസവുമായി ജോൺ ബ്രിട്ടാസ്

single-img
17 July 2026

സംസ്ഥാനത്തെ പവർകട്ട് പ്രതിസന്ധിയെ പരിഹസിച്ച് ഡോ. ജോൺ ബ്രിട്ടാസ് എംപി രംഗത്ത്. മഴ വരുന്നത് കൊണ്ട് പവർകട്ടിന് ഒരു ശമനം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് അദ്ദേഹം പരിഹാസരൂപേണ പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന അശ്വമേധം@25 പരിപാടിയിൽ സംസാരിക്കുന്നതിനിടെ മഴ പെയ്തപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പവർകട്ട് വിഷയത്തിലെ നിലവിലെ സാഹചര്യങ്ങളെ ട്രോളിക്കൊണ്ടായിരുന്നു എംപിയുടെ ഈ പരാമർശങ്ങൾ.

സി.പി. ജോണിന്റെ അനുമതിയോടെയാണ് താൻ സംസാരിക്കുന്നതെന്ന് വ്യക്തമാക്കിയ ബ്രിട്ടാസ്, അദ്ദേഹം ഇപ്പോഴും പ്രിയദർശിനി ബസ്സിൽ’ നിന്ന് ഇറങ്ങിയിട്ടില്ലെന്നും അതിൽ തന്നെ തുടർന്നു കൊണ്ടിരിക്കുകയാണെന്നും തമാശരൂപേണ പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഇന്നും തുടരുമെന്ന് കെ എസ് ഇ ബി. വൈകുന്നേരത്തെ പീക്ക് സമയത്താണ് വൈദ്യുതി നിയന്ത്രണം ഉണ്ടാവുക. എത്ര സമയം വൈദ്യുതി നിയന്ത്രണം എന്നതിൽ വ്യക്തതയില്ല. കഴിഞ്ഞ നാല് ദിവസമായി അരമണിക്കൂർ മുതൽ ഒന്നരമണിക്കൂർ വരെയാണ് വൈദ്യുതി നിയന്ത്രണം. അതേ സ്ഥിതി ഇന്നും തുടരും എന്നാണ് റിപ്പോർട്ടുകൾ.