ജോ ബൈഡൻ രാജ്യദ്രോഹിയാണ്: ഡൊണാൾഡ് ട്രംപ്

single-img
4 September 2022

ജോ ബൈഡൻ രാജ്യദ്രോഹിയാണ് എന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പെൻസിൽവാനിയയിൽ നടന്ന റാലിയിലാണ് നിലവിലെ അമേരിക്കൻ പ്രസിഡന്റിനെ ഡൊണാൾഡ് ട്രംപ് രാജ്യദ്രോഹി എന്ന് വിളിച്ചത്.

ആഗസ്റ്റ് 8 ന് ട്രംപിന്റെ വീട്ടിൽ എഫ്ബിഐ റെയ്ഡ് നടത്തിയതിനു ശേഷമുള്ള ആദ്യ പൊതു പരുപാടി ആയിരുന്നു പെൻസിൽവാനിയയിൽ നടന്ന റാലി. തന്റെ വീട്ടിൽ നടന്ന എഫ്ബിഐ റെയ്‌ഡിനെ നീതിയുടെ പരിഹാസം എന്നാണ് റെയ്‌ഡിനെ ട്രംപ് വിശേഷിപ്പിച്ചത്.

അമേരിക്കൻ സ്വാതന്ത്ര്യത്തിനു മേലുള്ള യഥാർത്ഥ ഭീഷണിയുടെ വ്യക്തമായ ഉദാഹരണം ഏതാനും ആഴ്ചകൾക്ക് മുമ്പ് നമ്മൾ കണ്ടു. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും ഞെട്ടിക്കുന്ന അധികാര ദുർവിനിയോഗം. നമ്മുടെ ജനാധിപത്യത്തെ രക്ഷിക്കാൻ ശ്രമിക്കുന്നവരാണ് നമ്മൾ. ജനാധിപത്യത്തിന് അപകടത്തിലാണ്. ഈ അപകടം തീവ്ര ഇടതുപക്ഷത്തിൽ നിന്നാണ്, അല്ലാതെ വലത് പക്ഷത്തുനിന്നല്ല- ട്രംപ് പറഞ്ഞു.

ഒരു അമേരിക്കൻ പ്രസിഡന്റ് നടത്തിയതിൽ വച്ച് ഏറ്റവും നീചവും ഭിന്നിപ്പും നിറഞ്ഞ പ്രവർത്തിയാണ് ബിഡൻ നടത്തിയത് എന്നും ട്രംപ് ആരോപിച്ചു.