ഷാരൂഖിന്റെ കരിയറിലെ എക്കാലത്തെയും മികച്ച ഹിറ്റായി ജവാൻ

single-img
4 October 2023

ഷാരൂഖ് ഖാന്റെ കരിയറിലെ എക്കാലത്തേയും മികച്ച ഹിറ്റായി അറ്റ്ലി സംവിധാനം ചെയ്ത ജവാൻ. അന്താരാഷ്‌ട്ര ഗ്രോസ് കളക്ഷനിൽ പഠാന്റെ റെക്കോർഡും ജവാൻ മറികടന്നു. ഈ സിനിമയുടെ ഇതുവരെയുള്ള കളക്ഷൻ 1088 കോടിയായെന്ന് നിർമാതാക്കളായ റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ് അറിയിച്ചു.

അതേസമയം, 1055 കോടിയായിരുന്നു പഠാന്റെ കളക്ഷൻ. ഇന്ത്യയിൽ മാത്രം ചിത്രത്തിന്റെ വരുമാനം 600 കോടി കഴിഞ്ഞു. ഇന്ത്യയിൽ നിന്ന് മാത്രം ഒരു ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന വരുമാനമാണിത്. ഇന്ത്യൻ സിനിമാ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ബോക്സ്ഓഫീസ് വിജയ ചിത്രങ്ങളുടെ പട്ടികയിലും ജവാൻ ഇടം പിടിച്ചു.ബോളിവുഡ് കിങ് ഖാന് കരിയറിലെ ഏറ്റവും വലിയ വിജയം സമ്മാനിച്ച സംവിധായകൻ എന്ന പട്ടം ഇനി അറ്റ്ലിക്ക് സ്വന്തം.

വെറും 40 ദിവസം കൊണ്ടാണ് ചിത്രം പഠാന്റെ റെക്കോർഡ് മറികടന്നത്. സെപ്റ്റംബർ 7 നാണ് ജവാന്‍ തീയേറ്ററുകളില്‍ എത്തിയത്. ആദ്യദിനം തന്നെ 75 കോടി നേടിയ ചിത്രം ആദ്യവാരത്തിൽ തന്നെ 300 കോടി പിന്നിട്ടിരുന്നു.