ഞാൻ ഇഷ്ടപ്പെട്ടു ചെയ്ത ‘ജാക്ക് ആന്‍ഡ് ജില്‍’ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടില്ല: മഞ്ജു വാര്യർ

single-img
21 March 2023

മഞ്ജു വാര്യരുടെ ഇതുവരെയുള്ള കരിയറിലെ തന്നെ ഏറ്റവും വലിയ ഫ്‌ളോപ്പ് ആയിരുന്നു കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മായാലേ സിനിമ ‘ജാക്ക് ആന്‍ഡ് ജില്‍’ . സന്തോഷ് ശിവൻ സംവിധാനം ചെയ്ത ഈ സിനിമയ്ക്ക് വലിയ ഹൈപ്പ് ലഭിച്ചിരുന്നുവെങ്കിലും ചിത്രം പ്രേക്ഷകരെ നിരാശപ്പെടുത്തിയിരുന്നു.

ഇപ്പോഴിതാ, ‘ജാക്ക് ആന്‍ഡ് ജില്‍’ പരാജയപ്പെട്ടതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് മഞ്ജു വാര്യര്‍ അത് താൻ വളരെ ഇഷ്ടപ്പെട്ട് ചെയ്ത സിനിമയാണ് എന്നാണ് മഞ്ജു പറയുന്നത്. പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടണം എന്ന ആഗ്രഹത്തിലും ആത്മാര്‍ഥതയിലുമാണ് ഏത് സിനിമയും ചെയ്യുന്നത്. ജാക്ക് ആന്‍ഡ് ജില്‍ എന്ന സിനിമ ചെയ്യുമ്പോഴും ഇങ്ങനെ തന്നെയായിരുന്നു.

എന്നാൽ പ്രേക്ഷകര്‍ കണ്ടതിന് ശേഷം സത്യസന്ധമായി അഭിപ്രായം പറയുമ്പോഴാണ് ഒരു സിനിമയുടെ വിധി നിശ്ചയിക്കപ്പെടുന്നത്. ജാക്ക് ആന്‍ഡ് ജില്‍ ഇഷ്ടപ്പെട്ട് ചെയ്ത സിനിമയാണ്.എന്നാൽ പ്രേക്ഷകര്‍ക്ക് അത്ര ഇഷ്ടപ്പെട്ടില്ല. അതില്‍ ആരെ കുറ്റം പറയാന്‍ പറ്റും, ഓരോരുത്തർക്കും അവരവരുടേതായ അഭിപ്രായമില്ലേ. പ്രേക്ഷകരുടെ അഭിപ്രായത്തെ അതിന്റേതായ വിലയോട് കൂടി മനസിലാക്കുന്നു എന്നാണ് മഞ്ജു വാര്യര്‍ തന്റെ പുതിയ സിനിമ ‘വെള്ളരിപട്ടണ’ത്തിന്റെ പ്രസ് മീറ്റിനിടെ പറഞ്ഞത്.