സാക്കിർ നായിക്കിനെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് ഇന്ത്യ

single-img
25 November 2022

ഫിഫ വേൾഡ് കപ്പ് വേദിയിലെ ഇസ്‌ലാമിക പ്രഭാഷകൻ സാക്കിർ നായിക്കിന്റെ സാന്നിധ്യത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾക്കിടയിൽ സാക്കിർ നായിക്കിനെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് വിദേശകാര്യ മന്ത്രലയം വ്യക്തമാക്കി.

എന്നാൽ ഫിഫ ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ ഖത്തർ സന്ദർശിച്ച വൈസ് പ്രസിഡന്റ് ജഗ്ദീപ് ധൻഖർ ഈ വിഷയം ഉന്നയിച്ചിട്ടില്ലെന്നും നയതന്ത്ര മാർഗങ്ങളിലൂടെയാണ് ഇക്കാര്യം ഉന്നയിച്ചതെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

മാത്രമല്ല വിദ്വേഷ പ്രസംഗങ്ങളിലൂടെ തീവ്രവാദത്തെ പ്രേരിപ്പിച്ചതിനും കള്ളപ്പണം വെളുപ്പിച്ചതിനും 2016 മുതൽ ഇന്ത്യയിൽ തിരയുന്ന നായിക്കിനെ ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ല എന്ന് ഖത്തർ ഇന്ത്യൻ നയതന്ത്ര പ്രതിനിധികളെ അറിയിച്ചു എന്നും അരിന്ദം ബാഗ്ചി കൂട്ടിച്ചേർത്തു.