ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം രാജ്യത്ത് ഇന്ത്യ മുന്നണിയും കേരളത്തിൽ യുഡിഎഫും അധികാരത്തിൽ വരും: ഡികെ ശിവകുമാർ

single-img
7 April 2024

ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ രാജ്യത്ത് ഇന്ത്യ മുന്നണിയും കേരളത്തിൽ യുഡിഎഫും അധികാരത്തിൽ വരുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ. രാജ്യത്തിനെ സംരക്ഷിക്കുമെന്ന നിലപാട് സ്വീകരിക്കുന്ന നേതാവ് ആണ് രാഹുൽ ഗാന്ധി. രാഹുലിൻ്റെ നേതൃത്വത്തിൽ ഇന്ത്യ മുന്നണിയെ അധികാരത്തിൽ എത്തിക്കുമെന്നും ശിവകുമാർ പറഞ്ഞു.

ലോകരാജ്യങ്ങൾ ഇന്ത്യയുടെ ജനാധിപത്യ പ്രക്രിയയെ ഉറ്റുനോക്കുന്നു. കേരളത്തിൽ ഇടത് പക്ഷത്തിന് വോട്ട് നൽകുന്നത് ബിജെപിക്ക് വോട്ട് കൊടുക്കുന്നത് പോലെയാണ് . രാജ്യത്തെ പ്രതിപക്ഷ നേതാക്കളെ മുഴുവൻ ബിജെപി വേട്ടയാടുന്നു. പക്ഷേ പിണറായി വിജയനെയും കുടുംബത്തെയും തൊടുന്നില്ലയെന്നും അ​ അദ്ദേഹം കുറ്റപ്പെടുത്തി.

ബിജെപിയോടൊപ്പം നിൽക്കുന്ന ആളുകളെ ബിജെപി വെളുപ്പിച്ച് എടുക്കുന്നു. അവർക്ക് ഇപ്പോൾ ഒരു പുതിയ മെഷീൻ ഉണ്ട്. അത് വാഷിംഗ് മെഷീൻ ആണെന്നും ഡികെ ശിവകുമാർ പരിഹസിച്ചു.ബിജെപിയുടെ സഖ്യകക്ഷി നേതാവ് ആണ് കേരളത്തിലെ വൈദ്യുതി മന്ത്രിയാണെന്നും അദ്ദേഹം പരിഹസിച്ചു.