സ്വാതന്ത്രദിനാഘോഷം; മധ്യപ്രദേശ് ആരോഗ്യമന്ത്രിയും നിയമസഭാ സ്പീക്കറും വേദിയിൽ കുഴഞ്ഞുവീണു

single-img
15 August 2023

രാജ്യം ഇന്ന് 77-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കവേ സംസ്ഥാനത്തെ രണ്ട് വ്യത്യസ്ത പരിപാടികളിൽ മധ്യപ്രദേശ് ആരോഗ്യമന്ത്രിയും നിയമസഭാ സ്പീക്കറും വേദിയിൽ കുഴഞ്ഞുവീണു. ആരോഗ്യമന്ത്രിയായ ഡോ.പ്രഭുറാം ചൗധരി മാർച്ച് പാസ്റ്റിനിടെ സല്യൂട്ട് സ്വീകരിക്കാൻ റെയ്‌സണിലെ ഒരു വേദിയിലിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു.

സമീപത്തുണ്ടായിരുന്ന ഉദ്യോഗസ്ഥർ ഉടൻ തന്നെ അദ്ദേഹത്തെ റെയ്‌സണിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മന്ത്രിയെ പരിശോധിച്ച ഡോക്ടർമാർ അദ്ദേഹം ഇപ്പോൾ നിരീക്ഷണത്തിലാണെന്ന് അറിയിച്ചു.

അതേസമയം, മൗഗഞ്ചിൽ മധ്യപ്രദേശ് നിയമസഭാ സ്പീക്കർ ഗിരീഷ് ഗൗതം പതാക ഉയർത്തിയ ശേഷം പൊതുജനങ്ങളെ അഭിസംബോധന ചെയ്യാൻ തുടങ്ങിയപ്പോൾ ആരോഗ്യം പെട്ടെന്ന് വഷളാകുകയായിരുന്നു. ഉടൻ തന്നെ ഡോക്ടർമാരെ വിളിച്ചുവരുത്തി, അദ്ദേഹം ഇപ്പോൾ ചികിത്സയിലാണെന്നാണ് ലഭ്യമാകുന്ന വിവരം.