24 മണിക്കൂറിനിടെ രാജ്യത്ത് 7,633 പേര്‍ക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു

single-img
18 April 2023

24 മണിക്കൂറിനിടെ രാജ്യത്ത് 7,633 പേര്‍ക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം.

ഇതോടെ കോവിഡിനെ തുടര്‍ന്ന് ചികിത്സയിലുള്ളവരുടെ എണ്ണം 61,233 ആയി ഉയര്‍ന്നു.11 മരണവും കഴിഞ്ഞ ദിവസം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. നാലു പേര്‍ ഡല്‍ഹിയിലാണ് മരിച്ചത്. ഇതോടെ കോവിഡില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 5,31,152 ആയി.220.66 കോടി ഡോസ് കോവിഡ് പ്രതിരോധ വാക്സിനുകളാണ് രാജ്യത്ത് ഇതുവരെ വിതരണം ചെയ്തത്.അതേസമയം, മഹാരാഷ്ട്രയില്‍ ഈ വര്‍ഷം കോവിഡ് ബാധിച്ച്‌ മരിച്ചതില്‍ 71 ശതമാനവും 60 വയസ്സിന് മുകളിലുള്ളവരാണെന്ന് ആരോഗ്യ വകുപ്പ്. 41നും 59നും ഇടയില്‍ പ്രായമുള്ള ഒമ്ബത് പേരാണ് മരിച്ചത്.