ഐഎഫ്എഫ്‌കെ: സമാപന വേദിയിൽ രഞ്ജിത്തിന് കൂവൽ; കൂകി തോൽപ്പിക്കാനാകില്ലെന്ന് രഞ്ജിത്ത്

single-img
16 December 2022

തിരുവനന്തപുരത്തെ ഐഎഫ്എഫ്‌കെ സമാപന വേദിയിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന് കൂവൽ. സംസാരിക്കാൻ വേദിയിലേക്ക് എത്തിയപ്പോഴായിരുന്നു കാണികൾ കൂവിയത്. എന്നാൽ, കൂവൽ പുത്തരിയല്ലെന്നും തന്നെ കൂകി തോൽപ്പിക്കാൻ ആകില്ലെന്നും രഞ്ജിത്ത് കൂവലിന് മറുപടിയായി പറഞ്ഞു.

മാത്രമല്ല, കാണികളോട് കൂകി തെളിയണം എന്ന് ആവശ്യപ്പെടാനും രഞ്ജിത്ത് മറന്നില്ല. അതേസമയം, ഒരാഴ്ച നീണ്ട ഫെസ്റ്റിവലിന് ഇന്ന് സമാപനമായി . മേളയിലെ സുവർണ്ണ ചകോരം പുരസ്കാരം സ്വന്തമാക്കിയത് ബൊളീവിയൻ ചിത്രം ‘ഉതാമ’യാണ് .

മികച്ച മലയാള സിനിമയ്ക്കുള്ള നെറ്റ്പാക് പുരസ്കാരം മഹേഷ് നാരായണൻ സംവിധാനം ചെയ്ത അറിയിപ്പിനും ലഭിച്ചു. മമ്മൂട്ടി നായകനായി എത്തിയ നൻപകൽ നേരത്ത് മയക്കത്തിനാണ് പ്രേക്ഷക പുരസ്കാരം ലഭിച്ചത്.