പള്ളികള്‍ കുഴിച്ചാല്‍ അമ്പലം കാണുമെങ്കില്‍ അമ്പലങ്ങള്‍ കുഴിച്ചാല്‍ കണ്ടെത്തുക ബുദ്ധവിഹാരങ്ങള്‍ : പ്രകാശ് രാജ്

single-img
29 January 2024

നമ്മുടെ രാജ്യത്ത് പള്ളികള്‍ കുഴിച്ചാല്‍ അമ്പലങ്ങൾ കാണുമെങ്കില്‍ അമ്പലങ്ങള്‍ കുഴിച്ചാല്‍ കണ്ടെത്തുക ബുദ്ധവിഹാരങ്ങള്‍ ആയിരിക്കുമെന്ന് നടൻ പ്രകാശ് രാജ്. ഏറ്റവും മികച്ച നടനാണ് നരേന്ദ്രമോദിയെന്നും നടൻമാർ രാഷ്ട്രീയത്തിലിറങ്ങുന്നത് തെറ്റല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു .

രാമായണം എന്നത് ഒരു കലയാണെന്നും എന്തുകൊണ്ട് സീതായനത്തെ കുറിച്ച്‌ നാം സംസാരിക്കുന്നില്ലെന്നും ചോദിച്ച ആദ്ദേഹം കാശ്മീർ ഫയല്‍സിന് ദേശീയ അവാർഡ് കിട്ടുന്നതും ജയ് ഭീമിന് ദേശീയ അവാർഡ് കിട്ടാത്തതും പ്രൊപഗണ്ടയാണെന്നും പറഞ്ഞു.

‘സാഹിത്യകാരനും സാഹിത്യകാരനായി ആരോപിക്കപ്പെടുന്നവരുമുണ്ട്, നിങ്ങള്‍ക്കു വേണ്ടി യുദ്ധം ചെയ്യാൻ ആരും വരില്ല. നിങ്ങള്‍ തന്നെ പോരാട്ടം നടത്തണം. പലരുടെയും യഥാർത്ഥ രൂപം വ്യക്തമാക്കാൻ വഴിയൊരുക്കിയത് മോദി സർക്കാരാണ്. പള്ളികള്‍ കുഴിച്ചാല്‍ അമ്പലം കാണുമെങ്കില്‍ അമ്പലങ്ങള്‍ കുഴിച്ചാല്‍ കണ്ടെത്തുക ബുദ്ധവിഹാരങ്ങള്‍ ആയിരിക്കും’- പ്രകാശ് രാജ് പറഞ്ഞു.