അഴിമതിക്കാരായ ഉദ്യോഗസ്ഥരെ മുക്കാലിയിൽ കെട്ടിയിട്ട് തല്ലാൻ കെൽപ്പുള്ള ആരും മലപ്പുറം ജില്ലയില്ലെങ്കിൽ താനൂർ ഇനിയും ആവർത്തിക്കും: ജോയ് മാത്യു

single-img
9 May 2023

22 പേരുടെ ജീവൻ നഷ്ടമായ താനൂർ ബോട്ടപകടത്തിൽ പ്രതികരണവുമായി നടന്‍ ജോയ് മാത്യു. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ മുക്കാലിയിൽ കെട്ടിയിട്ട് തല്ലാൻ കെൽപ്പുള്ള ആരും മലപ്പുറം ജില്ലയില്ലെങ്കിൽ താനൂർ ഇനിയും ആവർത്തിക്കുമെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

നിലവിൽ താനൂർ ബോട്ടപകടത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത ബോട്ട് ഉടമ നാസറിനെതിരെ കൊലപാതക കുറ്റം ചുമത്തയിട്ടുണ്ട് . കേസിൽ രണ്ടിലധികം പേർ പേർ പിടിയിലാകാനുണ്ടെന്നും അന്വേഷണം ഊർജിതമാക്കിയതായും ജില്ലാ പൊലീസ് മേധാവി അറിയിക്കുകയും ചെയ്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

‘താനൂർ ഇനിയും ആവർത്തിക്കും; അഴിമതിക്കാരായ ഉദ്യോഗസ്ഥരെ മുക്കാലിയിൽ കെട്ടിയിട്ട് തല്ലാൻ കെൽപ്പുള്ള ആരും മലപ്പുറം ജില്ലയിൽ ഇല്ലെങ്കിൽ’