ഒരു കാട്ടുപന്നിയെ വെടിവച്ചുവെന്ന് കേട്ടാൽ അപ്പോൾ കേന്ദ്രത്തിൽനിന്ന് വിളിവരും; അതിനാൽ കേന്ദ്ര നിയമമാണ് മാറ്റേണ്ടത്: കെകെ ശൈലജ

single-img
6 March 2024

കേരളത്തിൽ അടുത്തിടെയായി വ്യാപകമായി വന്യമൃഗ ശല്യം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പ്രതികരണവുമായി വടകരയിലെ ഇടതുമുന്നണി സ്ഥാനാർത്ഥിയും എംഎൽഎയുമായ കെ കെ ശൈലജ ടീച്ചർ . ഇവിടെ ഒരു കാട്ടുപന്നിയെ വെടിവച്ചുവെന്ന് കേട്ടാൽ അപ്പോൾ കേന്ദ്രത്തിൽനിന്ന് വിളിവരും. അതുകൊണ്ട് കേന്ദ്ര നിയമമാണ് മാറ്റേണ്ടതെന്ന് മന്ത്രി പ്രതികരിച്ചു.

തനിക്കുള്ള ആദ്യ പരിഗണന കർഷകർക്കുവേണ്ടിയായിരിക്കും. വന്യമൃഗ ശല്യം പരിഹരിക്കുന്നതിനുള്ള നിയമത്തിൽ ഭേദഗതി വരുത്തുക എന്നതാണ് ലക്ഷ്യം. ഇവിടെനിന്നു ജയിച്ചാൽ വിഷയം പാർലമെന്റിൽ ആവശ്യപ്പെടുമെന്നും ശൈലജ ടീച്ചർ പറഞ്ഞു. വിദ്യാർഥികൾ പൊതുവെ പുലർത്തേണ്ട ജാഗ്രതയുണ്ട്. എല്ലാ സംഘടനകളിലും പെട്ട വിദ്യാർഥികൾ നല്ലരീതിയിൽ പ്രവർത്തിക്കേണ്ടതുണ്ട്.

റാഗിങിനെ ഒരിക്കലും പ്രോത്സാഹിപ്പിക്കാനോ ന്യായീകരിക്കാനോ ആകില്ല. എന്നാൽ എല്ലാം എസ്എഫ്ഐ എന്നുപറയുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു. ഇതിൽ എസ്എഫ്ഐ പ്രവർത്തകർ ഉൾപ്പെട്ടിട്ടുണ്ടെന്നത് ദൗർഭാഗ്യകരമാണെന്നും അവർ പറഞ്ഞു.