‘കിഡ്നിക്ക് പ്രശ്നം ആവുന്നു, 11 കിലോ തൂക്കം കുറഞ്ഞു’; പ്രതികരിച്ച് രാഹുല്‍ ഈശ്വർ
10 December 2025

ദിലീപിന് നീതി കിട്ടിയതിൽ സന്തോഷമെന്നും ഞങ്ങളെ പോലുള്ളവർ കള്ളക്കേസില്‍ കുടുക്കപ്പെടുമ്പോൾ മാധ്യമങ്ങൾ പിന്തുണ നല്‍കണം എന്നും പ്രതികരണവുമായി രാഹുല്‍ ഈശ്വർ. രാഹുല്‍ ഈശ്വറിനെ കസ്റ്റഡിയില്‍ വാങ്ങുന്നതിനായി കോടതിയില്‍ ഹാജരാക്കുന്നതിന് മുമ്പ് വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോഴായിരുന്നു പ്രതികരണം ഉണ്ടായത്.
അതേസമയം കിഡ്നിക്ക് പ്രശ്നം ആവുന്നു എന്ന് ഡോക്ടര്‍ പറഞ്ഞത് കൊണ്ടാണ് നിരാഹാരം അവസാനിപ്പിച്ചത് എന്നും നാല് ദിവസം വെള്ളമില്ലാതെയും അഞ്ച് ദിവസം ഭക്ഷണമില്ലാതെയും കിടന്നു എന്നും 11 ദിവസമായി ഞാന്‍ ജയിലില്‍ കിടക്കുന്നു സ്റ്റേഷൻ ജാമ്യം തരേണ്ട കേസാണ് എന്നതും രാഹുൽ പ്രതികരിച്ചു. എന്നാൽ എന്നെ ഇങ്ങനെ കിടത്തേണ്ട ഒരു ആവശ്യവുമില്ലെന്നും എന്‍റെ 11 കിലോ കുറഞ്ഞു എന്നും രാഹുല്‍ ഈശ്വർ കൂട്ടിച്ചേർത്തു.


