നൻപകൽ നേരത്ത് മയക്കത്തെക്കുറിച്ചുള്ള എല്ലാ റിവ്യൂകളും ഞാൻ വായിക്കുന്നുണ്ട്: മമ്മൂട്ടി

single-img
20 January 2023

മമ്മൂട്ടി, ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിൽ ആദ്യമായി എത്തിയ നൻപകൽ നേരത്ത് മയക്കം മികച്ച പ്രേക്ഷക പ്രതികരണത്തോടെ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഈ സിനിമയുടെ എല്ലാ റിവ്യൂസും കഴിവതും താൻ വായിക്കുന്നുണ്ടെന്നാണ് മമ്മൂട്ടി സോഷ്യൽ മീഡിയയായ ഫെയ്സ്ബുക്കിൽ കുറിച്ചത്.

” നൻപകൽ നേരത്ത് മയക്കത്തെക്കുറിച്ചുള്ള നിങ്ങളുടെ എല്ലാ റിവ്യൂകളും ഞാൻ വായിക്കുന്നുണ്ട്. നിങ്ങൾ പ്രേക്ഷകർ നൽകുന്ന സ്നേഹത്തിനും പ്രോത്സാഹനത്തിനും നന്ദി അറിയിക്കുന്നു” – മമ്മൂട്ടി ഫെയ്സ്ബുക്കിൽ കുറിച്ചു.

കേരളത്തിൽ നിന്നും വേളാങ്കണ്ണിക്ക്‌ പോകുന്ന മലയാളിയായ ജെയിംസ്, ബസിൽ യാത്രയ്ക്കിടയിൽ ഒന്നുറങ്ങി എഴുന്നേൽക്കുന്നതും, മറ്റൊരു സ്ഥലത്തെ ഭാഷ സംസാരിക്കുന്ന മറ്റൊരു വ്യക്തിയായി മാറുന്നതുമാണ് ചിത്രത്തിലെ ഇതിവൃത്തം . തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്ര മേളയിൽ ആദ്യ പ്രദർശനം നടത്തിയ സിനിമ, ഇന്നലെയായിരുന്നു തിയേറ്ററുകളിൽ എത്തിയത്.