ഞാൻ സജീവ രാഷ്ട്രീയത്തിലേക്കില്ല; കുടുംബത്തില്‍ നിന്നുള്ള രാഷ്ട്രീയക്കാരന്‍ ചാണ്ടി ഉമ്മന്‍: അച്ചു ഉമ്മന്‍

single-img
23 July 2023

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മരണത്തെ തുടർന്ന് പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി തന്റെ പേരും മുന്നോട്ടുവെക്കുന്ന ചര്‍ച്ചകള്‍ അവസാനിപ്പിക്കണമെന്ന നിലപാടുമായി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മന്‍. സജീവ രാഷ്ട്രീയത്തിലേക്ക് താനില്ല എന്നും കുടുംബത്തില്‍ നിന്നുള്ള രാഷ്ട്രീയക്കാരന്‍ ചാണ്ടി ഉമ്മന്‍ ആണെന്നും അച്ചു ഉമ്മന്‍ പറഞ്ഞു.

തനിക്ക് ഉമ്മന്‍ ചാണ്ടിയുടെ മകളായി അറിയപ്പെടാനാണ് ഇഷ്ടം. കുടുംബത്തിലുള്ള രാഷ്ട്രീയക്കാരന്‍ ചാണ്ടി ഉമ്മനാണ് എന്ന് അവർ പറഞ്ഞു. ഇതോടെ പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇത്തവണ ചാണ്ടി ഉമ്മനോ അച്ചു ഉമ്മനോ എന്ന കാര്യത്തിലെ ആശയക്കുഴപ്പം മാറി. നാളെ നടക്കാനിരിക്കുന്ന കെപിസിസി ഉമ്മന്‍ ചാണ്ടി അനുസ്മരണത്തിന് ശേഷം കോണ്‍ഗ്രസ് നേതൃത്വം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ആലോചനകളിലേക്ക് കടക്കും.