ജീവിതത്തില്‍ മുഴുവന്‍ സുരേഷ് ഗോപിയുടെ ശബ്ദത്തില്‍ സംസാരിക്കുന്ന വ്യക്തിയല്ല ഞാന്‍; വെളിപ്പെടുത്തി അബ്ദുള്‍ ബസിത്

single-img
14 January 2023

ഒരു വീഡിയോയിൽ സുരേഷ് ഗോപിയുടെ ശബ്ദത്തോടെ ലഹരിക്കെതിരെ നടത്തിയ പരാമര്‍ശത്തിലൂടെ വൈറലായ വ്യക്തിയാണ് എക്സൈസ് ഓഫീസര്‍ അബ്ദുള്‍ ബസിത്. അദ്ദേഹത്തിന്റെ ജീവിതത്തിലെ ശബ്ദം ഇതല്ലെന്നും മറ്റും കഴിഞ്ഞ ചില ദിവസങ്ങളായി ബസിതിനെതിരെ വലിയ ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ വരുന്നത്.

ബാസിത് കാണിക്കുന്നത് മിമിക്രിയാണെന്നും. ബസിത്ത് അഭിമുഖങ്ങളില്‍ പറയുന്നത് അദ്ദേഹത്തിന്‍റെ ശൈലിയില്‍ അല്ലെന്നും പഴയ ചാനല്‍ പരിപാടിയുടെ വീഡിയോകളും ഇതിനൊപ്പം ചേര്‍ത്തു. ഇതോടെയാണ് അബ്ദുള്‍ ബസിത് സത്യം എന്തെന്ന് വെളിപ്പെടുത്തി പുതിയ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

അബ്ദുള്‍ ബസിത് തന്റെ വീഡിയോയില്‍ പറയുന്നത് ഇങ്ങിനെ:

എല്ലാവര്‍ക്കും സുപരിചിതനാണ് എന്ന് എനിക്ക് അറിയാം. എന്‍റെ വീഡിയോ കണ്ട് ഏറെപ്പേര്‍ നല്ലത് പറഞ്ഞിട്ടുണ്ട്. ലഹരിക്കെതിരായ പോരട്ടത്തില്‍ എല്ലാവര്‍ക്കും ഒപ്പം ചേരുന്നതിനാണ് ഇത് ചെയ്യുന്നത്. ലഹരിക്കെതിരായി പലവേദികളില്‍ ഇമോഷണലായി സംസാരിക്കുന്നത് തന്നെ അനുഭവങ്ങള്‍ കൊണ്ടാണ്. ഒരോ കുടുംബത്തിലും ലഹരിയുടെ അനുഭവം വരരുത് എന്ന് കരുതിയാണ് ഇത് ചെയ്യുന്നത്. ഒരോ കുടുംബവും ജാഗ്രത പാലിക്കണം, അതുവഴി കേരളം ദൈവത്തിന്‍റെ സ്വന്തം നാടായി തുടരണം എന്ന ഉദ്ദേശത്തോടെയാണ് ഇത് ചെയ്യുന്നത്.

ഇപ്പോള്‍ ഒരു ക്ലാരിഫിക്കേഷനുമായാണ് ഞാന്‍ എത്തിയിരിക്കുന്നത്. എന്‍റെ ഒരോ ക്ലാസുകളും മറ്റും അതിലെ വോയിസ് മോഡുലേഷനും സുരേഷ് ഗോപി സാറിന്‍റെ ശബ്ദവുമായി സാമ്യം എന്ന രീതിയില്‍ വന്നത് കൊണ്ടാണ് ക്ലാരിഫിക്കേഷനുമായി വീഡിയോയില്‍ നേരിട്ട് വരുന്നത്. ക്ലാസുകളില്‍ വികാരപരമായ സംസാരിക്കുമ്പോള്‍ സുരേഷ് ഗോപിയുടെ വോയിസ് മോഡുലേഷന്‍ വരാറുണ്ട്. എന്ന് കരുതി ജീവിതം മുഴുവന്‍ സുരേഷ് ഗോപിയുടെ ശബ്ദത്തില്‍ ജീവിക്കുന്ന ഒരാളല്ല ഞാന്‍, അങ്ങനെ തെറ്റിദ്ധരിക്കരുത്.

ബോധവത്കരണത്തിലും, ക്ലാസുകള്‍ക്കും വേണ്ടി സമൂഹത്തിന്‍റെ നന്മയ്ക്കും വേണ്ടിയാണ് ഇത് ഉപയോഗിക്കുന്നത്. ഒരോ കുടുംബത്തെയും സ്വന്തം കുടുംബമായി കണ്ടുകൊണ്ട് സന്ദേശങ്ങള്‍ എത്തിക്കാനാണ് ശ്രദ്ധിക്കുന്നത്. അതിനാല്‍ ചില വികാരപരമായ കാര്യങ്ങള്‍ സുരേഷ് ഗോപിയുടെ ശബ്ദത്തില്‍ പറയുന്നു. അത് ജനങ്ങളും സുരേഷ് ഗോപിയും ഒക്കെ ആദരിച്ച കാര്യമാണ്.

ജീവിതത്തില്‍ മുഴുവന്‍ സുരേഷ് ഗോപിയുടെ ശബ്ദത്തില്‍ സംസാരിക്കുന്ന വ്യക്തിയല്ല ഞാന്‍. അയതിനാല്‍ നിങ്ങള്‍ എല്ലാവരോടും ഒരു അഭ്യര്‍ത്ഥനയെ ഉള്ളൂ. അതിനാല്‍ ആ വോയിസ് മോഡുലേഷന്‍ വച്ച് നിങ്ങള്‍ അതിലെ സന്ദേശം മറക്കരുത്.ഞാന്‍ പറയുന്ന സന്ദേശം എടുക്കുക അത് വച്ച് ലഹരിക്കെതിരെ പോരാടാം.