യുവതിയെ ഫേസ്ബുക്ക് കാമുകൻ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു

single-img
13 November 2022

ഹൈദരാബാദ് സ്വദേശിനിയായ യുവതിയെ യു പിയിലെ അംറോഹയിൽ ഫേസ്ബുക്ക് കാമുകൻ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട കാമുകനെ കാണാന്‍ ഹൈദരാബാദില്‍ നിന്ന് യുപിയിലെത്തിയ യുവതിക്കാണ് ദാരുണാന്ത്യം ഉണ്ടായത്. ഹൈദരാബാദ് സ്വദേശിയായ 25 കാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ യുവതിയുടെ കാമുകനായ മുഹമ്മദ് ഷെഹ്സാദിനെ (36) പൊലീസ് അറസ്റ്റ് ചെയ്തു.

അംറോഹയിൽ പെയിന്റ് കട നടത്തുകയാണ് 36കാരനായ മുഹമ്മദ് ഷെഹ്‌സാദ്. ഈ വർഷം ആദ്യം സോഷ്യൽ മീഡിയയിലൂടെ ഇയാൾ യുവതിയുമായി സൗഹൃദം സ്ഥാപിച്ചിരുന്നു. സൗഹൃദം പ്രണയമായി മാറിയതോടെ യുവതി ഷെഹ്‌സാദിനെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുകയും ഉത്തർ പ്രാദേശിക്ക് പോകുകയുമായിരുന്നു. പിന്നീട് വിവാഹത്തെച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമായി. തുടര്‍ന്ന് ഷെഹ്സാദ് ഇഷ്ടിക കൊണ്ട് യുവതിയുടെ തലയ്ക്ക് അടിയ്ക്കുകയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. യുവതിയുടെ മൃതദേഹം സമീപത്തുള്ള സെക്യൂരിറ്റി എജന്‍സി ഓഫിസില്‍ ഉപേഷിച്ച നിലയിലാണ് കണ്ടെത്തിയത്.

പെണ്‍കുട്ടിയുടെ കയ്യിലുണ്ടായിരുന്ന ഐഡികാര്‍ഡില്‍ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്, മാത്രമല്ല സംഭവസ്ഥലത്തുനിന്നും ഒരു ഫോണും കൂടി കണ്ടെടുത്തിട്ടുണ്ട്. കടുത്ത മദ്യപാനിയായ ഇയാള്‍ കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഭാര്യയുമായി ബന്ധം വേര്‍പ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട യുവതിയ്ക്കു നേരെ ലൈംഗികാതിക്രമം ഉണ്ടായോ എന്ന് അന്വേഷിക്കുമെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിനു ശേഷമേ കേസിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂ എന്നും പൊലീസ് വ്യക്തമാക്കി.