പശു നാടിന്റെ അമ്മ; പശുവിനെ കെട്ടിപ്പിടിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കും: യുപി മന്ത്രി

single-img
9 February 2023

വാലന്റൈൻ ദിനമായ ഫെബ്രുവരി 14ന് പശുവിനെ ആലിംഗനം ചെയ്യാനുള്ള ദിവസമായി ആചരിക്കാന്‍ കേന്ദ്ര മൃഗക്ഷേമ വകുപ്പ് ആഹ്വാനം ചെയ്തതിന് പിന്നാലെ വിഷയത്തിൽ വിചിത്ര വാദവുമായി ഉത്തര്‍പ്രദേശ് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ധരംപാല്‍ സിങ്.

പശുവിന് മനുഷ്യരിലെ അസുഖങ്ങള്‍ മാറ്റാനാകുമെന്നും പശുവിനെ ആലിംഗനം ചെയ്യുന്നിതിലൂടെ നിരവധി അസുഖങ്ങളെ അകറ്റിനിര്‍ത്താനാകുമെന്നും മന്ത്രി പറഞ്ഞു. മാത്രമല്ല, പശുവിനെ കെട്ടിപ്പിടിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കും. പശു നാടിന്റെ അമ്മയാണെന്നും ഭാഗ്യദേവതയാണെന്നും പറഞ്ഞ മന്ത്രി, പ്രണയദിനം പശു ആലിംഗന ദിനമായി പ്രഖ്യാപിച്ച കേന്ദ്ര മൃഗക്ഷേമ ബോര്‍ഡിനെ അഭിനന്ദിക്കുകയും ചെയ്തു.