സർക്കാർ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല; കേരളം വിടുകയാണെന്ന് എച്ച്ആർഡിഎസ്

single-img
18 November 2022

സ്വർണക്കടത്ത് വിവാദമായപ്പോൾ മുഖ്യ പ്രതി സ്വപ്ന സുരേഷിന് ഉയർന്ന ശമ്പളത്തിൽ ജോലി നല്‍കിയ സംഘപരിവാർ അനുകൂല സന്നദ്ധ സംഘടനയായ എച്ച്ആർഡിഎസ് കേരളം വിടാനൊരുങ്ങുന്നു. കേരളത്തിൽ സംസ്ഥാന സർക്കാർ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്നാണ് എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണൻ ആരോപിക്കുന്നത്.

എച്ച്ആർഡിഎസ് ഓഫീസുകളിൽ തുടർച്ചയായി റെയ്ഡ് നടത്തി ഉപദ്രവിക്കുകയാണ്. എച്ച്ആർഡിഎസിനെ സർക്കാർ എന്തിന് ഭയക്കുന്നുവെന്നും അജി കൃഷ്ണൻ ചോദിച്ചു. വിവാദസമയം സ്വപ്ന സുരേഷിന് ജോലി നൽകിയത് മുതൽ സർക്കാർ വേട്ടയാടുകയാണെന്നാണ് എച്ച്ആർഡിഎസിന്‍റെ പ്രധാന ആരോപണം.