സംസ്ഥാനത്ത് വാഹനങ്ങൾക്ക് തീപിടിക്കുന്നതെങ്ങിനെ; സർവേ നടത്താൻ മോട്ടോർ വാഹന വകുപ്പ്

single-img
26 February 2023

കേരളത്തിൽ വാഹനങ്ങൾക്ക് തീപിടിക്കുന്നത് തുടർക്കഥയാവുന്ന സാഹചര്യത്തിൽ കാരണം തേടി സർവേ നടത്താൻ മോട്ടോർ വാഹന വകുപ്പ്. മോട്ടോർ വാഹന വകുപ്പ് തങ്ങളുടെ വെബ്സൈറ്റിലൂടെയാണ് സർവ്വേ നടത്തുന്നത്. തുടർച്ചയായി ഉണ്ടാവുന്ന തീപിടിത്തത്തിന്റെ കാരണങ്ങളും പരിഹാരവും കണ്ടെത്താനാണ് സർവേ.

വിഷയത്തിൽ പൊതുജനങ്ങൾ വിവരം അറിയിക്കണമെന്നും മോട്ടോർ വാഹന വകുപ്പ് അഭ്യർത്ഥിച്ചു. അടുത്തിടെ കണ്ണൂരിൽ കാർ കത്തി ഗർഭിണിയടക്കം രണ്ടുപേർ മരിച്ച വാർത്ത ഞെട്ടലോടെയാണ് കേട്ടത്. ഈ രീതിയിൽ കാർ കത്തുന്ന സംഭവങ്ങൾ സമീപകാലത്ത് നിത്യസംഭവമായി മാറിയിരിക്കുകയാണ്.