മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളുടെ പെൻഷൻ എത്ര രൂപ?

single-img
20 November 2022

1994 സെപ്തംബര്‍ മാസം 23-ാം തിയതി കെ. കരുണാകരന്‍ സര്‍ക്കാര്‍ ആണ് പേഴ്സണൽ സ്സഫുകൾക്കു പെൻഷൻ നൽകുന്ന തീരുമാനം കൈക്കൊണ്ടത്. നിലവിൽ മുഖ്യമന്ത്രിക്ക് 30 ഉം മന്ത്രിമാർക്ക് 25 മാണ് പേഴ്സണൽ സ്റ്റാഫുകളുടെ എണ്ണം. കേരളത്തിൽ പ്രതിപക്ഷ നേതാവിനും ഇതേ അളവിൽ പേഴ്സണൽ സ്റ്റാഫുകൾ നിയമിക്കാനും അവർക്കു പെൻഷനും അർഹത ഉണ്ട്.

പേഴ്സണൽ സ്റ്റാഫുകളുടെ നിയമനം അഞ്ച് വർഷത്തേക്കാണ്. പത്ത് വർഷത്തിലധികം സർവ്വീസ് ഉളളവർക്ക് കെ എസ് ആർ ചട്ടം അനുസരിച്ചുളള പെൻഷനും അല്ലാത്തവർക്ക് മിനിമം പെൻഷനുമാണ് ലഭിക്കുക. പത്ത് വർഷത്തിൽ താഴെ സർവ്വീസ് മാത്രമുളള ഒരു സർക്കാർ ജീവനക്കാരന് 11500 രൂപമാത്രമാണ് പെൻഷൻ. രണ്ട് വർഷം മാത്രമാണ് ജോലി ചെയ്ത പേഴ്സണൽ സ്റ്റാഫ് അംഗത്തിന് 3380 രൂപയും, തുടർച്ചയായി 7 വർഷം പൂർത്തിയായാൽ 8250 രൂപയും, 8 വർഷം പൂർത്തിയായാൽ 9400 രൂപയും 9 വർഷം പൂർത്തിയായാൽ 10600 രൂപയും ലഭിക്കും.

മറ്റെതെങ്കിലും ജോലി ലഭിച്ചാൽ പെൻഷന് അർഹതയുണ്ടാവില്ല. കേരളത്തിൽ മുഖ്യമന്ത്രിക്കും ,മന്ത്രിമാർക്കും ,പ്രതിപക്ഷ നേതാവിനും , ചീഫ് വിപ്പിനും ആയി ആകെ വരുന്ന പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ എണ്ണം 545 പേരാണ്. ഇതിൽ നിലവിലെ സർക്കാർ ജീവനക്കാരും അതുപോലെ പൊളിറ്റിക്കൽ നിയമനവും ഉണ്ടാകും. ഇതിൽ തന്നെ പൊളിറ്റിക്കൽ അപ്പോയിൽമെൻറ് ആയി 388 പേരാണ് ഉള്ളത്. ഇതിൽ മഹാഭൂരിപക്ഷവും ഡ്രൈവർ ,ഷോഫർ , പ്യൂൺ, തോട്ടപണിക്കാർ , കുക്ക് , തുടങ്ങിയ ജോലികൾക്കായി നിയോഗിക്കപ്പെടുന്നവർ ആണ്.