മോദിയെപ്പോലൊരു നേതാവ് 1947-ൽ നയിച്ചിരുന്നെങ്കിൽ ഇന്ത്യ വിഭജിക്കപ്പെടുമായിരുന്നില്ല: യോഗി
15 August 2026

ലഖ്നൗ: 1947-ൽ നരേന്ദ്ര മോദിയെപ്പോലൊരു ശക്തനായ നേതാവ് രാജ്യത്തെ നയിച്ചിരുന്നെങ്കിൽ ഇന്ത്യയുടെ വിഭജനം സംഭവിക്കുമായിരുന്നില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സിദ്ധാർത്ഥ് നഗറിൽ നടന്ന ചടങ്ങിൽ സംസാരിക്കവെയാണ് യോഗിയുടെ പരാമർശം. വിഭജനകാലത്തെ ദുരന്തങ്ങളിൽ നിന്ന് രാജ്യം പാഠം ഉൾക്കൊള്ളണമെന്നും ജാതി, ഭാഷ, പ്രദേശം എന്നിവയുടെ പേരിലുള്ള ഭിന്നതകളാണ് അന്നത്തെ ഇന്ത്യയുടെ ദൗർബല്യമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
അധികാരമോഹം മൂലമാണ് രാജ്യവിഭജനം നടന്നതെന്നും ചരിത്രത്തിൽ നിന്നുള്ള പാഠങ്ങൾ മറക്കരുതെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.


