എല്‍ദോസ് കുന്നപ്പിളളിക്കെതിരായ കേസിലെ പരാതിക്കാരിയുടേതെന്ന പേരില്‍ പ്രചരിപ്പിക്കുന്നത് തന്റെ ചിത്രം; പരാതിയുമായി യുവനടി

single-img
20 October 2022

എല്‍ദോസ് കുന്നപ്പിളളി എംഎൽഎക്കെതിരായ പീഡന കേസിലെ പരാതിക്കാരിയുടേതെന്ന പേരില്‍ തന്റെ ചിത്രം സോസ്റഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയുമായി യുവനടി. ഈ വിവരം ചൂണ്ടിക്കാട്ടി കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കി.

വാസ്തവമില്ലാതെ വ്യാജപ്രചരണം നടത്തുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ട് നിരീക്ഷണത്തിലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. നടിയുടെ പരാതിയിൽ പാലാരിവട്ടം പൊലീസും സൈബർ സെല്ലും അന്വേഷണം തുടങ്ങി. നടിയുടെ ചിത്രം വാട്സ് ആപ് അടക്കമുള്ള സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച് അപകീർത്തിപെടുത്തുന്നുവെന്നാണ് ആരോപണം. അതുകൊണ്ടുതന്നെ ഇതുപോലെയുള്ള അക്കൗണ്ടുകൾ നിരീക്ഷിച്ച് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പാലാരിവട്ടം പൊലീസ് വ്യക്തമാക്കി.