ആരോഗ്യ പ്രശ്നങ്ങൾ; ഹനാൻ ബി​ഗ് ബോസിൽ നിന്നും പുറത്തേക്ക്

single-img
14 April 2023

ബി​ഗ് ബോസ് ടെലിവിഷൻ റിയാലിറ്റി ഷോയിൽ സീസൺ അഞ്ചിൽ ആദ്യ വൈൽഡ് കാർഡ് എൻട്രിയായി എത്തിയത് ഹനാൻ ആയിരുന്നു. ഇത്തവണ ഷോയിൽ ഹനാൻ മികച്ച മത്സരാർത്ഥി ആകുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും, ഒരാഴ്ചയ്ക്ക് മുമ്പെ താരത്തിന് താത്ക്കാലികമായി യാത്ര പറയേണ്ടി വന്നിരിക്കുകയാണ്.

ഷോ തുടങ്ങിയ ശേഷം ആരോ​ഗ്യ പ്രശ്നങ്ങളെ തുടർന്ന് ഹനാനെ കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് പരിപാടിയിൽ ലൈവിനിടെയാണ് ഹനാൻ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നതിനാൽ താത്കാലികമായി ഷോയിൽ നിന്നും മാറി നിൽക്കുകയാണെന്നും മത്സരാർത്ഥിയുടെ പെട്ടിയടക്കമുള്ള കാര്യങ്ങൾ മത്സരാർത്ഥികൾ പാക്ക് ചെയ്ത് കൊടുക്കാനും ബി​ഗ് ബോസ് ആവശ്യപ്പെട്ടത്.